Monday, 30 November 2015


ഈ അനീതിക്ക് ആര് ഉത്തരം പറയും?

പൗരന്റെ ജീവനും സ്വത്തിനും സ്റ്റേറ്റ് സംരക്ഷണം നല്‍കുന്നത് ജനാധിപത്യത്തി ന്റെ അടിസ്ഥാനധര്‍മ്മമാണ്. നിയമനിര്‍വഹണത്തിലും നിയമപരിരക്ഷ ഉറപ്പ് വരുത്തുന്നതിലും ആതുരശുശ്രൂഷ അടക്കമു ള്ള സേവനങ്ങളിലും പൗരന്റെ അവകാശങ്ങള്‍ പരിപൂര്‍ണ്ണമായി സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ അത്തരം സംവിധാനത്തെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ജനാധിപത്യമെന്ന് വിളിക്കാനാവില്ല. പൗരന്റെ അവകാശങ്ങള്‍ ഉറപ്പ് വരുത്തേണ്ട സംവിധാനങ്ങളായ ജുഡീഷറിയും എക്‌സിക്യൂട്ടീവും ലെജിസ്‌ലേച്ചറും ഇടപെടാതിരിക്കു കയോ നിഷ്‌ക്രീയമാവുകയോ ചെയ്താല്‍ പൗരന്റെ ഭരണഘടനാപരമായ പരിരക്ഷ എങ്ങിനെ നടപ്പിലാകും?

 ആതുരശുശ്രൂഷാരംഗത്തെ കൈയ്യബദ്ധങ്ങള്‍ മൂലമുണ്ടായ മരണങ്ങളും മനുഷ്യരെ ജീവിക്കുന്ന ശവങ്ങളാക്കി മാറ്റുന്ന സംഭവങ്ങളും നിരവധിയാണ്. ചികിത്സാപിഴവുമൂലം മരിച്ചവരുടെ ആശ്രിതരുടെയും നിത്യരോഗികളാക്കപ്പെട്ടവരുടെയും അതിജീവനം ചികിത്സാപിഴവു വരുത്തിയ ഡോക്ടറുടെയോ കേസെടുത്തിട്ടും അന്വേഷണം മുന്നോട്ടുകൊണ്ടു പോകാത്ത പോലീസിന്റെയോ ഏറ്റെടുത്ത കേസ് കോടതിയിലെത്തിക്കാത്ത വക്കീലിന്റെയോ പരിഗണനാവിഷയങ്ങളല്ലായിരിക്കാം. ഈ സംവിധാനങ്ങളുടെ സാമൂഹ്യപരമായ ബാധ്യതയും ഉത്തരവാദിത്വവും എന്താണെന്നുള്ള ചോദ്യം അപ്പോഴും ബാക്കിനില്‍ക്കും.

ഡോക്ടറും പോലീസും വക്കീലും ഒന്നിച്ചപ്പോള്‍ ആരോഗ്യവും കാഴ്ചയും നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ ഒരു യുവാവ് പ്രബുദ്ധരെന്നവകാശപ്പെടുന്ന നമ്മുടെ ഇടയില്‍ ഉമ്മയുടെയും കൂട്ടുകാരുടെയും കൈപിടിച്ച് വീണ്ടും ജീവിതത്തിലേയ്ക്ക് പിച്ചവയ്ക്കുന്നു.
തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് എസ് മീരാന്റെയും റസീദയുടെയുംമകന്‍ ഷെഫീക്കിനാണ് തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ നിന്നുമുണ്ടായ ചികിത്സാപിഴവുമൂലം ജീവിതം വഴിമുട്ടി നില്‍ക്കുന്നത്. ഷഫീക്കിന് 21 വയസ്സുള്ളപ്പോളാണ് പനിക്ക് ചികിത്സതേടി 03.08.2009ന് മെഡിക്കല്‍ കോളേജിലെത്തുന്നത്. കാഷ്വാലിറ്റിയില്‍ പരിശോധിച്ച ശേഷം കജ 665566 എന്ന നമ്പറില്‍ പതിനെട്ടാം വാര്‍ഡില്‍ അഡ്മിറ്റാക്കുകയും ഹൗസ് സര്‍ജന്‍സി ഡോക്ടര്‍മാര്‍ പരിശോധിച്ച് ഇന്‍ജക്ഷന്‍ കുറിക്കുകയും ചെയ്തു. പെന്‍സിലിന്‍ അലര്‍ജി ഉള്ള ആളാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഡോക്ടറാണെന്ന് പറഞ്ഞുകൊണ്ടാണ് ഡോക്ടര്‍ ഇന്‍ജക്ഷന്‍ നിര്‍ദ്ദേശിച്ചതെന്ന് ഷെഫീക്ക് പറയുന്നു. 3 മണിക്കൂറിന് ശേഷം ഷെഫീക്കിന്റെ ശരീരമാസകലം കറുത്തനിറമാകുകയും ചൊറിച്ചില്‍ ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട ഷെഫീക്കിന് ചിക്കന്‍പോക്‌സ് ആണെന്നുപറഞ്ഞ് ഒരു കുത്തിവയ്പ്പുകൂടി എടുത്തു. മണിക്കൂറുകള്‍ക്കകം ഷഫീക്കിന്റെ ശരീരത്തില്‍ നിന്നും മാംസമടക്കം തൊലിപൊട്ടി അടര്‍ ന്നു, ദേഹമാസകലം വീണ്ടുകീറി രക്തം ഒഴുകി, നഖങ്ങളും കണ്‍പീലികളും ഇളകി താഴെ വീണു, കാഴ്ചനഷ്ടപെടുകയും ചെയ്തു. ഉടന്‍ തന്നെ ഷെഫീക്കിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും 35 ദിവസത്തെ ചികിത്സയ്ക്ക് ശേഷം 2-ാം വാര്‍ഡിലേയ്ക്ക് മാറ്റി. ഷഫീക്കിനെ ഹൃദ്രോഗിയായിരുന്ന അറുപത്തഞ്ചുകാരന്‍ ഹുസൈന് നിര്‍ദ്ദേശിച്ചിരുന്ന കട്ടിലില്‍ കിടത്തി. തുടര്‍ന്ന് ഡ്യൂട്ടി നെഴ്‌സ് കുത്തിവയ് പ്പെടുത്തപ്പോള്‍ ഷഫീക്കിന്റെ നില അതീവ ഗുരുതരമാവുകയും ശരീരമാസകലം രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഷഫീക്കി നെ കിടക്കമാറ്റി കിടത്തിയ വിവരം രേഖപ്പെടുത്താതിരുന്നതിനാല്‍ ആ ബഡ്ഡിലെ 65 കാരനായ രോഗിക്ക് നല്‌കേണ്ട ആന്റിബോയിട്ടിക് ഇന്‍ജക്ഷന്‍ ഷഫീക്കിന് കുത്തിവച്ചതുമൂലമാണ് നില വീണ്ടും വഷളായതെന്നാരോപിച്ച് ഷഫീക്കിന്റെ ബന്ധുക്കളും സഹൃത്തുക്കളും ബഹളം വച്ചു.

ഇത ിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസിന്റെ ആവശ്യ പ്രകാരം അന്ന് ശംഖുമുഖം എ.സി യായിരുന്ന ശശികുമാറിന്റേയും മ്യൂസിയം സി.ഐ. ആയിരുന്ന ജെ.കെ. സിനിലിന്റെയും നേതൃത്വത്തില്‍ പോലീസെത്തി ബന്ധുക്കളുമായി ചര്‍ച്ച നടത്തി. പോലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ. നിസാറുദ്ദീനുമായി ഫോണില്‍ ബന്ധപ്പെട്ടു ചര്‍ച്ചകള്‍ നടത്തിയതിനെത്തുടര്‍ന്ന് ഷെഫീക്കിനെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റാനും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനും ധാരണയായി. ഈ സംഭവം അന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ജനരോഷമുണ്ടാവുകയും ചെയ്തിരുന്നു.

ഷെഫിക്ക് വീണ്ടും 37 ദിവസം കൂടി തീവ്രപരിചരണ വിഭാഗത്തിലെ ചികില്‍സക്ക് വിധേയനായി. ആകെ 72 ദിവസത്തെ തീവ്രപരിചരണത്തിന് ശേഷം വലതുകണ്ണിന് പൂര്‍ണ്ണമായും ഇടതുകണ്ണിന് ഭാഗികമായും കാഴ്ച ശക്തി നഷ്ടപ്പെട്ട് മേലാസകലം വൃണങ്ങളുമായി ശേഷം കജ 665566 എന്ന നമ്പറില്‍ പതിനെട്ടാം വാര്‍ഡില്‍ അഡ്മിറ്റാക്കുകയും ഹൗസ് സര്‍ജന്‍സി ഡോക്ടര്‍മാര്‍ പരിശോധിച്ച് ഇന്‍ജക്ഷന്‍ കുറിക്കുകയും ചെയ്തു. പെന്‍സിലിന്‍ അലര്‍ജി ഉള്ള ആളാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഡോക്ടറാണെന്ന് പറഞ്ഞുകൊണ്ടാണ് ഡോക്ടര്‍ ഇന്‍ജക്ഷന്‍ നിര്‍ദ്ദേശിച്ചതെന്ന് ഷെഫീക്ക് പറയുന്നു. 3 മണിക്കൂറിന് ശേഷം ഷെഫീക്കിന്റെ ശരീരമാസകലം കറുത്തനിറമാകുകയും ചൊറിച്ചില്‍ ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട ഷെഫീക്കിന് ചിക്കന്‍പോക്‌സ് ആണെന്നുപറഞ്ഞ് ഒരു കുത്തിവയ്പ്പുകൂടി എടുത്തു. മണിക്കൂറുകള്‍ക്കകം ഷഫീക്കിന്റെ ശരീരത്തില്‍ നിന്നും മാംസമടക്കം തൊലിപൊട്ടി അടര്‍ ന്നു, ദേഹമാസകലം വീണ്ടുകീറി രക്തം ഒഴുകി, നഖങ്ങളും കണ്‍പീലികളും ഇളകി താഴെ വീണു, കാഴ്ചനഷ്ടപെടുകയും ചെയ്തു. ഉടന്‍ തന്നെ ഷെഫീക്കിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും 35 ദിവസത്തെ ചികിത്സയ്ക്ക് ശേഷം 2-ാം വാര്‍ഡിലേയ്ക്ക് മാറ്റി. ഷഫീക്കിനെ ഹൃദ്രോഗിയായിരുന്ന അറുപത്തഞ്ചുകാരന്‍ ഹുസൈന് നിര്‍ദ്ദേശിച്ചിരുന്ന കട്ടിലില്‍ കിടത്തി. തുടര്‍ന്ന് ഡ്യൂട്ടി നെഴ്‌സ് കുത്തിവയ് പ്പെടുത്തപ്പോള്‍ ഷഫീക്കിന്റെ നില അതീവ ഗുരുതരമാവുകയും ശരീരമാസകലം രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഷഫീക്കി നെ കിടക്കമാറ്റി കിടത്തിയ വിവരം രേഖപ്പെടുത്താതിരുന്നതിനാല്‍ ആ ബഡ്ഡിലെ 65 കാരനായ രോഗിക്ക് നല്‌കേണ്ട ആന്റിബോയിട്ടിക് ഇന്‍ജക്ഷന്‍ ഷഫീക്കിന് കുത്തിവച്ചതുമൂലമാണ് നില വീണ്ടും വഷളായതെന്നാരോപിച്ച് ഷഫീക്കിന്റെ ബന്ധുക്കളും സഹൃത്തുക്കളും ബഹളം വച്ചു.
ഇത ിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസിന്റെ ആവശ്യ പ്രകാരം അന്ന് ശംഖുമുഖം എ.സി യായിരുന്ന ശശികുമാറിന്റേയും മ്യൂസിയം സി.ഐ. ആയിരുന്ന ജെ.കെ. സിനിലിന്റെയും നേതൃത്വത്തില്‍ പോലീസെത്തി ബന്ധുക്കളുമായി ചര്‍ച്ച നടത്തി. പോലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ. നിസാറുദ്ദീനുമായി ഫോണില്‍ ബന്ധപ്പെട്ടു ചര്‍ച്ചകള്‍ നടത്തിയതിനെത്തുടര്‍ന്ന് ഷെഫീക്കിനെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റാനും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനും ധാരണയായി. ഈ സംഭവം അന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ജനരോഷമുണ്ടാവുകയും ചെയ്തിരുന്നു.

ഷെഫിക്ക് വീണ്ടും 37 ദിവസം കൂടി തീവ്രപരിചരണ വിഭാഗത്തിലെ ചികില്‍സക്ക് വിധേയനായി. ആകെ 72 ദിവസത്തെ തീവ്രപരിചരണത്തിന് ശേഷം വലതുകണ്ണിന് പൂര്‍ണ്ണമായും ഇടതുകണ്ണിന് ഭാഗികമായും കാഴ്ച ശക്തി നഷ്ടപ്പെട്ട് മേലാസകലം വൃണങ്ങളുമായി വിരൂപനായി മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജായി. ഇപ്പോള്‍ കാഴ്ച തിരിച്ചുകിട്ടുമെന്നുള്ള പ്രതീക്ഷയില്‍ മധുരയിലെ അരവിന്ദ് ആശുപത്രിയിലെ ചികില്‍സയിലാണ്. ഒരു സര്‍ജറി നടത്തിയെങ്കിലും പൂര്‍ണ്ണമായും കാഴ്ച തിരികെകിട്ടിയില്ല. കണ്ണ് വരണ്ട് പോള കണ്ണുമായി ഒട്ടിപ്പോവുന്നതിനാല്‍ ഇടയ്ക്കിടെ തുള്ളിമരുന്നുകള്‍ ഒഴിച്ചുകൊണ്ടിരിക്കണം. ഉമിനീര്‍ വറ്റിപ്പോവുന്നതിനാല്‍ അധികനേരം സംസാരിക്കാനുമാവില്ല ഷഫീക്കിന്. ഇടക്ക് വെള്ളം കുടിച്ചുകൊണ്ടിരിക്കണം.

ഇപ്പോള്‍ 25 വയസുള്ള ഷഫീക്കിന്റെ ഈ അവസ്ഥയ്ക്ക് കാരണമായ ചികില്‍സാപിഴവ് വരുത്തിയ ഡോക്ടറും കേസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയ പോലീസും എറ്റെടുത്ത കേസ് കോടതിയില്‍ ഫയല്‍ ചെയ്യാതിരുന്ന വക്കീലും മറ്റുദ്യോഗസ്ഥരുമൊക്കെ സുരക്ഷിതരായിരിക്കാം. പക്ഷേ ഈ ചെറുപ്പക്കാരന്‍ നേരിടുന്ന അതിദാരുണമായ ഈ അരക്ഷിതാവസ്ഥക്കും കടുത്ത മനുഷ്യാവകാശ ധ്വംസനത്തിനും ആര് ഉത്തരം പറയും. മൂന്ന് വര്‍ഷം കഴിഞ്ഞതിനാല്‍ ഈ കേസിന് നിയമ സാധുതയില്ല എന്ന ഒറ്റക്കാരണത്താല്‍ ഇപ്പോള്‍ നീതി നിഷേധിക്കപ്പെടുന്ന ഷഫീക്ക് എന്ന പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. സാങ്കേതികമായ കാരണങ്ങളാല്‍ ഒരു വ്യക്തിയുടെ ജീവിതം തകര്‍ത്ത കുറ്റവാളികള്‍ ശിക്ഷിക്കപ്പെടില്ലായിരിക്കാം. ഷെഫിക്കിന്റെ ശിഷ്ട ജീവിതം സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് ജനാധിപത്യബോധമുള്ള മനുഷ്യര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല.

No comments:

Post a Comment