Thursday 17 August 2017

ആദിവാസിമേ ഖലയില്‍ മാറാരോഗങ്ങള്‍ പിടിമുറുക്കുന്നു

പ്രത്യേക ലേഖകന്‍
കുഷ്ഠരോഗം ബാധിച്ച് കൈകാല്‍ വിരലുകളറ്റുപോയ സന്ധ്യയുടെ വീണ്ടുകീറിയ കാല്‍പാദങ്ങള്‍ മാംസം അടര്‍ന്നുപോയി തുളവീണിരിക്കുന്നു. മാറിമാറിവരുന്ന സര്‍ക്കാറുകള്‍ ആദിവാസി സംരക്ഷണത്തിനായി കോടികള്‍ മുടക്കിയിട്ടും നിര്‍മാര്‍ജനം ചെയ്തു എന്നവകാശപ്പെടുന്ന മാറാരോഗങ്ങള്‍ ആദിവാസി ജീവിതങ്ങളില്‍ വടുക്കള്‍ വീഴിക്കുന്നതെന്തുകൊണ്ട്?

ണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശങ്ങളായ ആറളം അയ്യന്‍കുന്ന് പേരാവൂര്‍ മേഖലകളിലെ ആദിവാസി കോളനികളില്‍ മാറാരോഗങ്ങളായ മഹാവ്യാധികളുടെ പട്ടികയില്‍പ്പെട്ട കാന്‍സര്‍, കുഷ്ഠം, സിക്കിള്‍സില്‍ അനീമിയ, ഹൃദ്രോഗം തുടങ്ങിയവ വ്യാപകരമാകുന്നു.ആദിവാസി സംരക്ഷണത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളനവധിയുണ്ടായിട്ടും മാവോയിസ്റ്റ് ഭീഷണി നില നില്‍ക്കുന്ന അതീവ ജാഗ്രതാ പ്രദേശങ്ങളെന്ന പരിഗണനയുണ്ടായിട്ടും കോളനികളില്‍ മാറാവ്യാധികള്‍ പകര്‍ച്ചപ്പനിപ്പോലെ പടരുന്നതിന് കാരണമെന്താവാം.അമിത മദ്യപാനം, പുകയില മുറുക്ക്, പോഷകാഹാരക്കുറവ് തുടങ്ങിയ സ്ഥിരം കാരണങ്ങള്‍ പറഞ്ഞ് അതീവ ഗൗരവതരമായ ഈ രോഗപ്പകര്‍ച്ചകളെ ലഘൂകരിക്കാനാവുമോ?

കുഷ്ഠരോഗം ബാധിച്ച് കൈകാല്‍ വിരലുകളറ്റുപോയ സന്ധ്യയുടെ വീണ്ടുകീറിയ കാല്‍പാദങ്ങള്‍ മാംസം അടര്‍ന്നുപോയി തുളവീണിരിക്കുന്നു.പേരക്കിടാവായ രണ്ടുവയസുകാരന്‍ സഞ്ചുവിനെ മാറോടണയ്ക്കുമ്പോഴും വിരലറ്റ കൈപ്പടം കൊണ്ട് തലോടുമ്പോഴും പകരുന്ന സ്‌നേഹത്തോടൊപ്പം രോഗങ്ങളും പടരുന്നില്ല എന്ന് പൂര്‍ണമായും ഉറപ്പിക്കാനാവുമോ? ആദിവാസികളെ കോളനിവാസികളാക്കി പ്രത്യേക പരിഗണനാവിഭാഗങ്ങളായി കണക്കാക്കി പാര്‍പ്പിടത്തിനും ഭക്ഷണത്തിനും രോഗപ്രതിരോധത്തിനും രോഗ നിവാരണത്തിനും വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനും കോടികളുടെ പദ്ധതികള്‍ നടപ്പിലാക്കിയ ആരോഗ്യകേരളത്തിലിരുന്നുകൊണ്ടാണ് ഈ നാല്പത്തഞ്ചുകാരി കുഷ്ഠ രോഗത്തിന്റെ വടുക്കളില്‍ വയ്ക്കാന്‍ മരുന്നില്ല എന്ന് പറയുന്നത്.ഇത് ആറളത്തെ ചതിരൂര്‍ നൂറ്റിപ്പത്ത് കോളനിയിലെ നാല്പത്തഞ്ചുകാരി സന്ധ്യയുടെ അനുഭവമാണ്.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍കൊണ്ട് നിര്‍മാര്‍ജനം ചെയ്തുവെന്നവകാശപ്പെടുന്ന കുഷ്ഠരോഗമാണ് സന്ധ്യയുടെ കാല്പാദത്തില്‍ തുളവീഴിച്ചിരിക്കുന്നത്.അസുഖം വന്നിട്ട് കുറേ വര്‍ഷങ്ങളായി.കൂലിപ്പണിക്ക് പൊയ്‌ക്കൊണ്ടിരുന്നതാ. നല്ലപോലെ വേദനയുണ്ടായിരുന്നു.ഗുളിക കഴിക്കുമ്പോള്‍ വേദന കുറയും. ഇപ്പോള്‍ രണ്ടുമാസമായി ഗുളികയും മരുന്നുമില്ല. ഗുളികയില്ലാതാകുമ്പോള്‍ വേദനയാണ്.മുറിവ് ഇത്തിരിയേ ഉണ്ടായിരുന്നുള്ളു.ഇപ്പോ പൊട്ടി വലുതായി.പണ്ടെപ്പോഴോ തീപ്പൊള്ളലേറ്റ് വടുകെട്ടിയ നെഞ്ച് തലോടിക്കൊണ്ട് സന്ധ്യ പറയുന്ന വാക്കുകളാണിവ.ഇതേ കോളനിയില്‍ത്തന്നെ മറ്റൊരു വീട്ടിലെ ടാര്‍പ്പോളിന്‍ ഷീറ്റിനടിയിലാണ് അറുപതുകാരനായ ഹൃദ്രോഗിയായ നാരായണന്‍ കിടക്കുന്നത്.നെഞ്ചുവേദനയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു.കൂലിപ്പണിക്കാരനായിരുന്ന ഈ അറുപതുകാരന് ഇപ്പോള്‍ പണിയെടുക്കാനാവില്ല.ഇടയ്ക്കിടെ നെഞ്ച് വേദനവരുന്നതിനാല്‍ ഇയാള്‍ കിടപ്പിലാണ്.മരുന്നുകളൊന്നും കൃത്യമായി കഴിക്കുന്നില്ല.മാസത്തിലൊരിക്കല്‍ പേരാവൂര്‍ ആശുപത്രിയില്‍ നിന്നും മൊബൈല്‍ മെഡിക്കല്‍ സംഘം വരാറുണ്ടെന്ന് പറയുമ്പോഴും മരുന്നു കൃത്യമായി കഴിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായൊരുത്തരം ഇവര്‍ പറയുന്നില്ല.കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ലെന്ന് തീ പുകയാത്ത അടുപ്പുകള്‍ നിശബ്ദമായിപ്പറയുന്നുണ്ട്.ആദിവാസികള്‍ വനവിഭവങ്ങളും പുഴയിലെ മീനും വേട്ടയാടിയ ഇറച്ചിയുമൊക്കെ കഴിച്ചിരുന്നപ്പോള്‍ ഇത്തരം അസുഖങ്ങള്‍ അവരുടെ ഇടയില്‍ ഉണ്ടായിരുന്നില്ല.അസുഖം വരുമ്പോള്‍ പരമ്പരാഗതമായി തുടര്‍ന്നുവരുന്ന ചികിത്സകള്‍ വനത്തില്‍ നിന്നും ശേഖരിക്കുന്ന പച്ചമരുന്നുകള്‍ ഉപയോഗിച്ച് ചെയ്തിരുന്നു.ഇപ്പോള്‍ ആദിവാസികള്‍ക്ക് വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനല്‍പ്പോലും പരിമിതികളും വിലക്കുകളുമുണ്ട്.

ആറളം ആദിവാസി പുനരധിവാസമേഖലയായ പന്ത്രണ്ടും പതിമൂന്നും ബ്ലോക്കുകളില്‍ കണ്ണില്‍ കാന്‍സര്‍ ബാധിച്ച കൊച്ചുകുട്ടിയും വായില്‍ കാന്‍സര്‍ ബാധിച്ച അറുപത്തി എട്ടുകാരി ശാന്തയും ധൈന്യതയുടെ ഉദാഹഹരണങ്ങള്‍ മാത്രമാണ്.വളരെ ചെറിയ ഒരു മേഖലയിലെ രോഗസാന്ദ്രതയുടെ ഭീതിതമായ ചിത്രങ്ങളാണിത്.ആറളം ആദിവാസി പുനരധിവാസമേഖല വനത്തോട് ചേര്‍ന്ന് കിടക്കുന്നതിനാലും മതിയായ ആരോഗ്യ രക്ഷാ പരിഗണനകള്‍ നല്കാതെ പുനരധിവാസം നടപ്പിലാക്കിയതിനാലും ഇവിടുള്ളവര്‍ക്ക് അസുഖം വന്നാല്‍ ആശുപത്രിയിലെത്തുക ദുഷ്‌കരമാണ്.കേരളത്തിലെ ആദിവാസി മേഖലയായ വയനാട്ടിലെയും അട്ടപ്പാടിയിലെയും സ്ഥിതി ഇതില്‍ നിന്നും വളരെയൊന്നും വ്യത്യസ്ഥമല്ല.ആദിവാസി മേഖലയിലുണ്ടാകുന്ന സാക്രമിക രോഗങ്ങളൊന്നും അവരുടേതുമാത്രമല്ലെന്നും പരിഷ്‌കൃതരെന്ന് മേനിനടിക്കുന്ന എല്ലാവര്‍ക്കും ഒരുപോലെ ബാധിച്ചേക്കാവുന്ന വിപത്തെന്ന നിലയില്‍ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഇവരുടെ ചികിത്സയും പുനരധിവാസവും ആരോഗ്യകരമായ ജീവിതവും ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളും യുവജനരാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്.ആദിവാസി വിഷയങ്ങള്‍ പഠിക്കാനെത്തുന്ന ഗവേഷണ വിദ്യാര്‍ത്ഥികളെ മാവോയിസ്റ്റുകളെന്ന് സംശയിച്ച് മണിക്കൂറുകള്‍ ചോദ്യം ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുന്ന നമ്മുടെ ഭരണകൂട സംവിധാനങ്ങള്‍ക്ക് ആദിവാസികളെ ബാധിക്കുന്ന കുഷ്ഠരോഗം പോലുള്ള അസുഖങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനോ മതിയായ ചികിത്സ ലഭിച്ചു എന്ന് ഉറപ്പ് വരുത്താനോ കഴിയുന്നില്ല. ആരോഗ്യകേരളം മുന്നേറുന്നത് കുഷ്ഠ രോഗം ബാധിച്ച ചുവടൂന്നിയാവരുത്.സന്ധ്യയുടെ കാലില്‍ കാണുന്ന ഈ വൃണങ്ങള്‍ അവരുടേതു മാത്രമല്ലെന്നും ഇവ സാക്ഷര കേരളത്തിന്റെയും ആരോഗ്യ കേരളത്തിന്റെയും കാല്പാദങ്ങളിലെ വടുക്കളായിക്കണ്ടുകൊണ്ട് ചികിത്സ ഉറപ്പാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തുവെന്ന് നമ്മളവകാശപ്പെടുന്ന രോഗങ്ങളുടെ കൂത്തരങ്ങായി കേരളം മാറുന്നകാലം അതിവിദൂരമല്ല.

പാരമ്പര്യത്തില്‍ നിന്നും വിടുകയും ചെയ്തു
ആധുനികതയില്‍ എത്തിയതുമില്ല

വിനോയ് തോമസ്
അദ്ധ്യാപകന്‍, എഴുത്തുകാരന്‍

ണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശങ്ങളായ ആറളം അയ്യന്‍കുന്ന് പേരാവൂര്‍ മേഖലകളിലെ ആദിവാസി കോളനികളില്‍ മാറാരോഗങ്ങളായ മഹാവ്യാധികളുടെ പട്ടികയില്‍പ്പെട്ട കാന്‍സര്‍, കുഷ്ഠം, സിക്കിള്‍സില്‍ അനീമിയ, ഹൃദ്രോഗം തുടങ്ങിയവ വ്യാപകരമാകുന്നു.ആദിവാസി സംരക്ഷണത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളനവധിയുണ്ടായിട്ടും മാവോയിസ്റ്റ് ഭീഷണി നില നില്‍ക്കുന്ന അതീവ ജാഗ്രതാ പ്രദേശങ്ങളെന്ന പരിഗണനയുണ്ടായിട്ടും കോളനികളില്‍ മാറാവ്യാധികള്‍ പകര്‍ച്ചപ്പനിപ്പോലെ പടരുന്നതിന് കാരണമെന്താവാം.അമിത മദ്യപാനം, പുകയില മുറുക്ക്, പോഷകാഹാരക്കുറവ് തുടങ്ങിയ സ്ഥിരം കാരണങ്ങള്‍ പറഞ്ഞ് അതീവ ഗൗരവതരമായ ഈ രോഗപ്പകര്‍ച്ചകളെ ലഘൂകരിക്കാനാവുമോ?

കുഷ്ഠരോഗം ബാധിച്ച് കൈകാല്‍ വിരലുകളറ്റുപോയ സന്ധ്യയുടെ വീണ്ടുകീറിയ കാല്‍പാദങ്ങള്‍ മാംസം അടര്‍ന്നുപോയി തുളവീണിരിക്കുന്നു.പേരക്കിടാവായ രണ്ടുവയസുകാരന്‍ സഞ്ചുവിനെ മാറോടണയ്ക്കുമ്പോഴും വിരലറ്റ കൈപ്പടം കൊണ്ട് തലോടുമ്പോഴും പകരുന്ന സ്‌നേഹത്തോടൊപ്പം രോഗങ്ങളും പടരുന്നില്ല എന്ന് പൂര്‍ണമായും ഉറപ്പിക്കാനാവുമോ? ആദിവാസികളെ കോളനിവാസികളാക്കി പ്രത്യേക പരിഗണനാവിഭാഗങ്ങളായി കണക്കാക്കി പാര്‍പ്പിടത്തിനും ഭക്ഷണത്തിനും രോഗപ്രതിരോധത്തിനും രോഗ നിവാരണത്തിനും വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനും കോടികളുടെ പദ്ധതികള്‍ നടപ്പിലാക്കിയ ആരോഗ്യകേരളത്തിലിരുന്നുകൊണ്ടാണ് ഈ നാല്പത്തഞ്ചുകാരി കുഷ്ഠ രോഗത്തിന്റെ വടുക്കളില്‍ വയ്ക്കാന്‍ മരുന്നില്ല എന്ന് പറയുന്നത്.ഇത് ആറളത്തെ ചതിരൂര്‍ നൂറ്റിപ്പത്ത് കോളനിയിലെ നാല്പത്തഞ്ചുകാരി സന്ധ്യയുടെ അനുഭവമാണ്.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍കൊണ്ട് നിര്‍മാര്‍ജനം ചെയ്തുവെന്നവകാശപ്പെടുന്ന കുഷ്ഠരോഗമാണ് സന്ധ്യയുടെ കാല്പാദത്തില്‍ തുളവീഴിച്ചിരിക്കുന്നത്. അസുഖം വന്നിട്ട് കുറേ വര്‍ഷങ്ങളായി.കൂലിപ്പണിക്ക് പൊയ്‌ക്കൊണ്ടിരുന്നതാ.നല്ലപോലെ വേദനയുണ്ടായിരുന്നു. ഗുളിക കഴിക്കുമ്പോള്‍ വേദന കുറയും. ഇപ്പോള്‍ രണ്ടുമാസമായി ഗുളികയും മരുന്നുമില്ല. ഗുളികയില്ലാതാകുമ്പോള്‍ വേദനയാണ്.മുറിവ് ഇത്തിരിയേ ഉണ്ടായിരുന്നുള്ളു.ഇപ്പോ പൊട്ടി വലുതായി.പണ്ടെപ്പോഴോ തീപ്പൊള്ളലേറ്റ് വടുകെട്ടിയ നെഞ്ച് തലോടിക്കൊണ്ട് സന്ധ്യ പറയുന്ന വാക്കുകളാണിവ.ഇതേ കോളനിയില്‍ത്തന്നെ മറ്റൊരു വീട്ടിലെ ടാര്‍പ്പോളിന്‍ ഷീറ്റിനടിയിലാണ് അറുപതുകാരനായ ഹൃദ്രോഗിയായ നാരായണന്‍ കിടക്കുന്നത്.നെഞ്ചുവേദനയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു.കൂലിപ്പണിക്കാരനായിരുന്ന ഈ അറുപതുകാരന് ഇപ്പോള്‍ പണിയെടുക്കാനാവില്ല.ഇടയ്ക്കിടെ നെഞ്ച് വേദനവരുന്നതിനാല്‍ ഇയാള്‍ കിടപ്പിലാണ്.മരുന്നുകളൊന്നും കൃത്യമായി കഴിക്കുന്നില്ല.മാസത്തിലൊരിക്കല്‍ പേരാവൂര്‍ ആശുപത്രിയില്‍ നിന്നും മൊബൈല്‍ മെഡിക്കല്‍ സംഘം വരാറുണ്ടെന്ന് പറയുമ്പോഴും മരുന്നു കൃത്യമായി കഴിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായൊരുത്തരം ഇവര്‍ പറയുന്നില്ല.കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ലെന്ന് തീ പുകയാത്ത അടുപ്പുകള്‍ നിശബ്ദമായിപ്പറയുന്നുണ്ട്.ആദിവാസികള്‍ വനവിഭവങ്ങളും പുഴയിലെ മീനും വേട്ടയാടിയ ഇറച്ചിയുമൊക്കെ കഴിച്ചിരുന്നപ്പോള്‍ ഇത്തരം അസുഖങ്ങള്‍ അവരുടെ ഇടയില്‍ ഉണ്ടായിരുന്നില്ല.അസുഖം വരുമ്പോള്‍ പരമ്പരാഗതമായി തുടര്‍ന്നുവരുന്ന ചികിത്സകള്‍ വനത്തില്‍ നിന്നും ശേഖരിക്കുന്ന പച്ചമരുന്നുകള്‍ ഉപയോഗിച്ച് ചെയ്തിരുന്നു.ഇപ്പോള്‍ ആദിവാസികള്‍ക്ക് വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനല്‍പ്പോലും പരിമിതികളും വിലക്കുകളുമുണ്ട്.

ആറളം ആദിവാസി പുനരധിവാസമേഖലയായ പന്ത്രണ്ടും പതിമൂന്നും ബ്ലോക്കുകളില്‍ കണ്ണില്‍ കാന്‍സര്‍ ബാധിച്ച കൊച്ചുകുട്ടിയും വായില്‍ കാന്‍സര്‍ ബാധിച്ച അറുപത്തി എട്ടുകാരി ശാന്തയും ധൈന്യതയുടെ ഉദാഹഹരണങ്ങള്‍ മാത്രമാണ്.വളരെ ചെറിയ ഒരു മേഖലയിലെ രോഗസാന്ദ്രതയുടെ ഭീതിതമായ ചിത്രങ്ങളാണിത്.ആറളം ആദിവാസി പുനരധിവാസമേഖല വനത്തോട് ചേര്‍ന്ന് കിടക്കുന്നതിനാലും മതിയായ ആരോഗ്യ രക്ഷാ പരിഗണനകള്‍ നല്കാതെ പുനരധിവാസം നടപ്പിലാക്കിയതിനാലും ഇവിടുള്ളവര്‍ക്ക് അസുഖം വന്നാല്‍ ആശുപത്രിയിലെത്തുക ദുഷ്‌കരമാണ്.കേരളത്തിലെ ആദിവാസി മേഖലയായ വയനാട്ടിലെയും അട്ടപ്പാടിയിലെയും സ്ഥിതി ഇതില്‍ നിന്നും വളരെയൊന്നും വ്യത്യസ്ഥമല്ല.ആദിവാസി മേഖലയിലുണ്ടാകുന്ന സാക്രമിക രോഗങ്ങളൊന്നും അവരുടേതുമാത്രമല്ലെന്നും പരിഷ്‌കൃതരെന്ന് മേനിനടിക്കുന്ന എല്ലാവര്‍ക്കും ഒരുപോലെ ബാധിച്ചേക്കാവുന്ന വിപത്തെന്ന നിലയില്‍ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഇവരുടെ ചികിത്സയും പുനരധിവാസവും ആരോഗ്യകരമായ ജീവിതവും ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളും യുവജനരാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്.ആദിവാസി വിഷയങ്ങള്‍ പഠിക്കാനെത്തുന്ന ഗവേഷണ വിദ്യാര്‍ത്ഥികളെ മാവോയിസ്റ്റുകളെന്ന് സംശയിച്ച് മണിക്കൂറുകള്‍ ചോദ്യം ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുന്ന നമ്മുടെ ഭരണകൂട സംവിധാനങ്ങള്‍ക്ക് ആദിവാസികളെ ബാധിക്കുന്ന കുഷ്ഠരോഗം പോലുള്ള അസുഖങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനോ മതിയായ ചികിത്സ ലഭിച്ചു എന്ന് ഉറപ്പ് വരുത്താനോ കഴിയുന്നില്ല. ആരോഗ്യകേരളം മുന്നേറുന്നത് കുഷ്ഠ രോഗം ബാധിച്ച ചുവടൂന്നിയാവരുത്.സന്ധ്യയുടെ കാലില്‍ കാണുന്ന ഈ വൃണങ്ങള്‍ അവരുടേതു മാത്രമല്ലെന്നും ഇവ സാക്ഷര കേരളത്തിന്റെയും ആരോഗ്യ കേരളത്തിന്റെയും കാല്പാദങ്ങളിലെ വടുക്കളായിക്കണ്ടുകൊണ്ട് ചികിത്സ ഉറപ്പാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തുവെന്ന് നമ്മളവകാശപ്പെടുന്ന രോഗങ്ങളുടെ കൂത്തരങ്ങായി കേരളം മാറുന്നകാലം അതിവിദൂരമല്ല.

കൃഷിയിലൂടെ
ആരോഗ്യം തിരികെക്കൊണ്ടുവരാം

ദിവ്യ കെ എല്‍
ഗവേഷക

റളം ആദിവാസി പുനരധിവാസ മേഖയില്‍ നല്ലതുപോലെ കൃഷിചെയ്തു വരുമാനമുണ്ടാക്കി ജീവിക്കുന്നവരുണ്ട്.വയനാട് ഉള്‍പ്പെടെയുള്ള ആദിവാസി മേഖലകളില്‍ അമിത ആശ്രിതത്വം ഉള്ളതായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്.റേഷനരിയാണ് ഇവരുടെ പ്രധാന ഭക്ഷണം.കൃഷി ചെയ്ത് ആവശ്യമായവ ഉല്പാദിപ്പിച്ച് കഴിക്കുന്ന ഒരു രീതിയിലേക്ക് ഇവര്‍ മാറിയാല്‍ ആദിവാസികളുടെ പഴയ ആരോഗ്യം വീണ്ടെടുക്കാനാവും.ആലക്കോട്, തളിപ്പറമ്പ് മേഖലകളില്‍ നിന്നൊക്കെ പുനരധിവാസത്തിന്റെ ഭാഗമായി ഭൂമിലഭിച്ചവര്‍ നല്ലപോലെ കൃഷിചെയ്യുന്നുണ്ട്. 40-50 കിലോ വരെ കുരുമുളക് വിറ്റവരൊക്കെ അവിടെയുണ്ട്.കാട്ടുപന്നിയുടെയും കാട്ടാനയുടെയുമൊക്കെ ശല്യമുണ്ടെങ്കിലും നല്ലതുപോലെ ഇവര്‍ പരിശ്രമിക്കുന്നുണ്ട്.വരുമാനസ്ഥിരതയില്ലാത്തതിനാലും കൂട്ടമായി ജീവിച്ചവര്‍ക്ക് ഒറ്റപ്പെട്ടുപോവുന്നതിന്റെ പ്രശ്‌നങ്ങളുള്ളതിനാലും ആറളത്ത് ലഭിച്ച ഭൂമയില്‍ സ്ഥിരതാമസമാക്കാനോ, കൃഷിചെയ്യാനോ വയനാട്ടില്‍ നിന്നുള്ള ആദിവാസികള്‍ക്ക് സാധിക്കുന്നില്ല. 

വയനാട്ടിലെ നൂല്‍പ്പുഴ പഞ്ചായത്തില്‍ നിന്നും ആറളത്ത് ഭൂമി ലഭിച്ച നാനൂറ് കുടുംബങ്ങളില്‍ 40 കുടുംബങ്ങള്‍ മാത്രമേ ആവിടെ വന്നിട്ടുള്ളു.വയനാട്ടിലാകുമ്പോള്‍ കൂലിപ്പണികിട്ടാനുള്ള സാധ്യതയും ടൗണിനോട് ചേര്‍ന്നുള്ള ജീവിതവും പുതിയ സ്ഥലത്തെ ഗതാഗത സൗകര്യങ്ങളിലെ അപര്യാപ്തതയും ആറളത്ത് സ്ഥിരതാമസമാക്കുന്നതില്‍ നിന്നും ഇവരെ തടസപ്പെടുത്തുന്ന കാരണങ്ങളാവാം. ആദിവാസി വിഭാഗങ്ങള്‍ പൊതുവേ രാസവളങ്ങള്‍ ഉപയോഗിക്കുന്നില്ല എന്നത് ആരോഗ്യകരമായ സാധ്യതകളാണ് തുറക്കുന്നത്.13-ാം ബ്ലോക്കിലൊക്കെ കുടിവെള്ളം വലിയ പ്രശ്‌നമാണ്. ഐറ്റിഡിപി പ്രോജക്ട് ഓഫീസറും സൈറ്റ് മാനേജറുമൊക്കെ എന്തെങ്കിലും ചെയ്തു എന്ന് വരുത്തി തീര്‍ക്കുന്നതിന് പകരം അവരുടെ ആരോഗ്യപ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെടുകയാണ് വേണ്ടത്.സി കെ ജാനുവും ഗീതാനന്തന്‍ മാഷുമൊക്കെ ഇടപെട്ടിരുന്നപ്പോള്‍ അവിടെ കാര്യങ്ങളൊക്കെ നല്ല രീതിയില്‍ നടന്നിരുന്നു എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്.

No comments:

Post a Comment