ഡോ. പി കെ മുഹമ്മദ് ബാപ്പു
ഡോ ബല്‍സം പട്ടര്‍ കടവന്‍
സ്ത്രീരോഗങ്ങള്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങള്‍ എന്നല്ല, നേത്രരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്ന പോലെയല്ല സ്ത്രീരോഗങ്ങള്‍ എന്ന
ഡോ ബല്‍സം പട്ടര്‍ കടവന്‍
സ്ത്രീരോഗങ്ങള്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങള്‍ എന്നല്ല, നേത്രരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്ന പോലെയല്ല സ്ത്രീരോഗങ്ങള്‍ എന്ന
പ്രയോഗം. പുരുഷന്മാര്‍ക്ക് ഉണ്ടാകാത്തതും സ്ത്രീകള്‍ക്ക് മാത്രം കാണപ്പെടുന്ന രോഗങ്ങള്‍ എന്നതാണ് 'സ്ത്രീരോഗങ്ങള്‍' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രത്യുല്‍പ്പാദന അവയവങ്ങളോ അതുമായി ബന്ധപ്പെട്ടുവരുന്ന രോഗങ്ങളോ ഈ വിഭാഗത്തില്‍ പെടുന്നു.
പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രം
ഇതൊരു 'സൈക്കോ ന്യൂറോ എന്‍ഡോസെറിന്‍ ഡിസ്ഓര്‍ഡര്‍' ആണ്. ആര്‍ത്തവം അടുക്കുമ്പോള്
- മാനസികമായുള്ള അസ്വസ്ഥത
- വെറുപ്പ്, ദേഷ്യം
- ക്ഷീണം, തളര്‍ച്ച
- പെരുമാറ്റ വൈകൃതം
- കൈകാലുകളിലെ നീര്
ശരീരഭാരം കൂടുക എന്നിവ ഈ രോഗാവസ്ഥയുടെ പ്രധാന ലക്ഷണങ്ങളാണ്. ഹോര്‍മോണ്‍ ബാലന്‍സിംഗിനുള്ള ഔഷധങ്ങള്‍ ചെറിയ യോഗാസനങ്ങള്‍ (ഭുജംഗാസനം, പശ്ചിമോത്താസനം) എന്നിവ ഇതിന്റെ ചികിത്സാ രീതിയാണ്. മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കുക ധ്യാനം, വ്യായാമ മുറകള്‍ എന്നിവയും സഹായകമാണ്.
ആര്‍ത്തവ ക്രമക്കേട്
28 ദിവസം മുതല്‍ 30 ദിവസം വരെയാണ് ശരിയായ ആര്‍ത്തവ ചക്രം. ഇതില്‍ കൂടുകയോ കുറയുകയോ ആണെങ്കില്‍ ആര്‍ത്തവ ക്രമക്കേടായി കണക്കാക്കുന്നു. ഒരു മാസത്തില്‍ തന്നെ 10-12 ദിവസം കൂടുമ്പോള്‍ ആര്‍ത്തവം ഉണ്ടാവുക, ആര്‍ത്തവ ദിനങ്ങള്‍ 10-12 ദിവസം വരെ നീണ്ടു നില്‍ക്കുക എന്നിവയൊക്കെയാണ് ആര്‍ത്തവ ക്രമക്കേടുകളായി കണക്കാക്കുന്നത്.
സ്‌കാനിംഗ്, രക്തപരിശോധന എന്നിവ നടത്തി കാരണം കണ്ടെത്തി വേണം ചികിത്സ ആരംഭിക്കാന്‍. ഹോര്‍മോണ്‍ തകരാറുകള്‍ ആവാം പ്രധാന കാരണം.
ഡിസ്‌മെനോറിയ/വേദനയോട് കൂടിയ ആര്‍ത്തവം
ഇന്ന് പല കുട്ടികളിലും കാണപ്പെടുന്ന ഒരു അവസ്ഥയാണ് അതിശക്തമായ വേദനയോട് കൂടിയുള്ള ആര്‍ത്തവ ദിനങ്ങള്‍. ഈ കാരണത്താല്‍ കൗമാരപ്രായക്കാര്‍ അല്ലെങ്കില്‍ യുവതികള്‍ക്ക് അവരുടെ ദൈനംദിന കാര്യങ്ങളായ ക്ലാസില്‍ നിന്നോ ജോലിയില്‍ നിന്നോ ഒക്കെ വിട്ടുനില്‍ക്കേണ്ട ഒരു അവസ്ഥയാണ്. ചെറിയ വേദനയും അസ്വസ്ഥതയും ആര്‍ത്തവ കാലങ്ങളില്‍ സാധാരണയാണെങ്കിലും അസഹ്യമായ വേദനയോടും ബുദ്ധിമുട്ടോടും കൂടിയുള്ളത് ആണെങ്കില്‍ പ്രത്യേകം കരുതലും ശ്രദ്ധയും ആവശ്യമാണ്. ശാസ്ത്രം ഈ രോഗത്തെ രണ്ടായി തിരിക്കുന്നു.- സെക്കന്‍ഡറി ഡിസമെനോറിയ
- പ്രൈമറി ഡിസമെനോറിയ
പ്രൈമറി
- അടിവയറില്‍ മാത്രം വേദന
- ഇടക്കിടെയുള്ള വലിയുന്ന വേദന
- ആര്‍ത്തവ ദിനത്തിലോ തലേ ദിവസമോ തുടങ്ങുന്നു
- കാലു കടച്ചില്‍, സ്തനങ്ങളിലെ വേദന, മനം പുരട്ടല്‍
- ചൂട് പിടിച്ചാല്‍ കുറയുന്ന വേദന
സെക്കന്‍ഡറി
- വേദന പ്രധാനമായും ഉദര ഭാഗങ്ങളില്‍
- കഠിനമായ വേദന
- 3-5 ദിവസം മുമ്പ് തന്നെ വേദന തുടങ്ങുന്നു
- ചൂട് പിടിച്ചാലും വേദന കുറയാത്ത അവസ്ഥ.
ഈ പറഞ്ഞവയില്‍ പ്രാഥമിക ഡിസമെനോറിയയില്‍ മരുന്നുകള്‍, ആഹാര ജീവിത ശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്നിവ കൊണ്ടെല്ലാം ഒരു പരിധിവരെ പരിഹരിക്കാനാവും.
ആര്‍ത്തവ ദിനങ്ങള്‍ക്ക് ഒരാഴ്ച മുമ്പ്
എരിവ്, പുളി, മാംസാഹാരങ്ങള്‍, പൊരിച്ചതും വറുത്തതുമായ ഭക്ഷണ സാധനങ്ങള്‍ പാടെ ഒഴിവാക്കി ലഘു ആഹാരങ്ങള്‍, ചെറിയ രീതിയിലുള്ള വ്യായാമങ്ങള്‍, യോഗാസനങ്ങള്‍ (ഭദ്രാസനം, പത്മാസനം) എന്നിവ കൂടി ശീലമാക്കുക.
സെക്കന്‍ഡറി ഡിസമെന്നോറിയയില്‍
കാര്യമായ എന്തെങ്കിലും ഗര്‍ഭാശയ
കട്ടി കൂടല്‍ തുടങ്ങിയവ ആയിരിക്കാം
അണ്ഡാശയ തകരാറുകള്‍ ഉണ്ടാകാം. അതുകൊണ്ട് സ്‌കാനിംഗ്, രക്ത പരിശോധന തുടങ്ങിയവ നടത്തി വേണം ചികിത്സ ആരംഭിക്കാന്‍. ഒരു പക്ഷേ, പി.സി.ഒ.എസ് (അണ്ഡാശയങ്ങളില്‍ കാണപ്പെടുന്ന നീര്‍കുമിളകള്‍), ഗര്‍ഭാശയ ഭിത്തി
ഇതിനു കാരണം.
പോളിസ്റ്റിക് ഓവറേനിയം സിന്‍ട്രം
(പി.സി.ഒ.എസ് )
അണ്ഡാശയത്തില്‍ കാണപ്പെടുന്ന ഒരുതരം നീര്‍കുമിളകളാണ് സിസ്റ്റ്/പി.സി.ഒ.ഡി എന്ന പേരില്‍ പറയപ്പെടുന്നത്. ഇന്ന് സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന രോഗങ്ങളില്‍ ഒന്നാമതാണിത്.
ലക്ഷണങ്ങള്‍:
- അമിത വണ്ണം
- പിന്‍ കഴുത്തിലെ കറുപ്പ്
- അമിത രോമ വളര്‍ച്ച
- മാസമുറ ഇല്ലാതാവുക (നഷ്ടാര്‍ത്തവം)
- ആര്‍ത്തവ ക്രമക്കേട്
- വന്ധ്യത
യൂട്രെയിന്‍ ഫൈബ്രോയ്ഡ് (ഗര്‍ഭാശയ മുഴകള്‍)
ഗര്‍ഭാശയത്തില്‍ കാണപ്പെടുന്ന ഒരുതരം വളര്‍ച്ചയാണ് ഗര്‍ഭാശയ മുഴകള്‍ അഥവാ ഫൈബ്രോയ്ഡ് ഇന്ന് 35-40 വയസിന് ശേഷം മിക്ക സ്ത്രീകളിലും ഈ രോഗാവസ്ഥ കാണുന്നു. ചിലപ്പോള്‍ ഇത് യാതൊരുതരത്തിലുള്ള രോഗ ലക്ഷണങ്ങളും കാണിക്കുകയില്ല.ഇത് ഒരു അമിത വളര്‍ച്ചയാണെങ്കില്‍ കൂടി ഒരിക്കലും ഒരു അര്‍ബുദാവസ്ഥയല്ല. ലക്ഷണങ്ങള്‍- ഇതിന് ആധുനിക ശാസ്ത്രം പ്രത്യേകം ഒരു കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും, മൂത്രത്തെയും ആര്‍ത്തവത്തെയും പിടിച്ചു വയ്ക്കല്‍/തടഞ്ഞു വയ്ക്കല്‍ തുടങ്ങിയവ ആയുര്‍വേദം ഒരു കാരണമായി പറയുന്നുണ്ട്.
- അമിത രക്തസ്രാവം
- വേദനയോട് കൂടിയ രക്തസ്രാവം
- ആര്‍ത്തവ ക്രമക്കേട്
- വന്ധ്യത
- ഗര്‍ഭം അലസിപോവല്‍
- മാസം തികയാതെയുള്ള പ്രസവം
- ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച കുറവ് (ഐ.യു.ജി.ആര്‍)
എന്‍ഡോമെട്രിയോസിസ്
'എന്‍ഡോമെട്രിയം' എന്നാല്‍ ഗര്‍ഭാശയത്തിന്റെ ആന്തരിക ഭിത്തിയാണ്. ഈ ആന്തരിക ഭിത്തിയുടെ കനം അഥവാ കട്ടി കൂടിവരുന്ന ഒരു അവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്. കട്ടി കൂടി കൂടി വന്ന് അണ്ഡാശയത്തിലും തുടര്‍ന്ന് ഉദരഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. അതായത് മൂത്രമലാശയങ്ങളിലേക്കും ഗര്‍ഭാശയ മുഖത്തേക്കും വ്യാപിക്കുന്നു. ലക്ഷണങ്ങള്‍- വേദനയോട് കൂടിയ ആര്‍ത്തവം
- അടിവയറിലും നട്ടെല്ലിലും വേദന
- ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന
- കട്ടിയോട് കൂടിയ ആര്‍ത്തവ സ്രാവം
- മൂത്രം ഒഴിക്കാന്‍ ബുദ്ധിമുട്ട്/വേദന
- മലബന്ധം
- വന്ധ്യത.
- ഇതിനും പ്രത്യേക മരുന്നുകള്‍ കൊണ്ട് ചികിത്സാ രീതികള്‍ ആയുര്‍വേദത്തിലുണ്ട്.
- അമിത രക്തസ്രാവം (ഡി.യു.ബി/എ.യു.ബി)
സിസ്റ്റമിക്ക്
രക്ത സമ്മര്‍ദ്ദം, കരള്‍ സംബന്ധമായ രോഗങ്ങള്‍ കൊണ്ട് ഉണ്ടാകുന്നത്.ഓര്‍ഗാനിക്ക്
പി സി ഒ എസ്, ഗര്‍ഭാശയ മുഴകള്‍, ഗര്‍ഭനിരോധന മാര്‍ഗമായ കോപ്പര്‍-ടി ധാരണം, അഡിനോമയോസിസ്, എന്ഡോമെട്രിയോസിസ്ആര്ത്തവ വിരാമ തകരാറുകള്‍
ആര്‍ത്തവം, ഒരു പ്രായമെത്തുമ്പോള്‍ ഇല്ലാതാകുന്നു. ഇതാണ് ആര്‍ത്തവ വിരാമം 50-55 വയസ് കഴിയുമ്പോഴാണ് സാധാരണയായി ആര്‍ത്തവ വിരാമ പ്രായമായി പറയാറ്. ആര്‍ത്തവം ആരംഭിക്കുന്നത് 13-14 വയസില്‍ ആയിരുന്നു. എന്നാല്‍ ഇന്ന് ആ കാലം മാറി, 9-10 വയസില്‍ തന്നെ പെണ്‍കുട്ടികള്‍ വയസറിയിക്കുന്നു. ഇതിനു കാരണം ഇന്നത്തെ ഭക്ഷണ രീതിയും ജീവിത ശൈലിയും ആണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതുപോലെതന്നെ ഇന്ന് ആര്‍ത്തവ വിരാമ പ്രായവും കുറഞ്ഞു 45 വയസില്‍ തന്നെ ഈ പരിണാമം സംഭവിക്കുന്നു. ആരോഗ്യമുള്ള ഒരു സ്ത്രീയില്‍ 55 വയസിന് ശേഷം മാത്രമേ ആര്‍ത്തവ വിരാമം ഉണ്ടാകാന്‍ പാടുള്ളു. ആര്‍ത്തവ വിരാമത്തോട് അനുബന്ധിച്ച് സ്ത്രീകളില്‍ മാനസിക-ശാരീരിക മാറ്റങ്ങള്‍ കാണാറുണ്ട്.- അമിതമായ ദേഷ്യം സങ്കടം, വിഷാദം.
- ഉറക്കക്കുറവ്
- മാനസിക പിരിമുറുക്കം
- ലൈംഗിക താത്പര്യക്കുറവ്
- ആര്‍ത്തവം ക്രമം തെറ്റുക
- എല്ലുകളുടെ ശക്തിക്കുറവ്
- അമിതമായ ശരീരത്തിന്റെ ചൂട്, മൂത്രമൊഴിക്കുമ്പോള്‍ ചൂട്
- അമിതമായ വിയര്‍പ്പ്
- അമിത രക്തസ്രാവം
ഗര്‍ഭാശയ-മൂത്രാശയ മലാശയ താഴ്ച
45 വയസിന് ശേഷം മാത്രം കണ്ടുവന്നിരുന്ന ഈ രോഗാവസ്ഥ ഇന്ന് പ്രായഭേദമന്യേന ഒട്ടുമിക്ക സ്ത്രീകളിലും കണ്ടുവരുന്നു. അടിവയര്‍ ഭാഗത്തെ പേശി ബലക്കുറവ് കാരണം മൂത്രാശയം, ഗര്‍ഭാശയം, മലാശയം എന്നിവ ഒരുമിച്ചോ, അല്ലെങ്കില്‍ ഇവയില്‍ ഓരോന്നോ യഥാസ്ഥാനത്ത് നിന്നും താഴ്ന്നു വരുന്ന അവസ്ഥ.ലക്ഷണങ്ങള്‍ തുമ്മുമ്പോള്‍-ചുമയ്ക്കുമ്പോള്‍ മൂത്രം പോവുക, മൂത്രം പിടിച്ചു വെക്കാന്‍ കഴിയാതെ വരിക, മൂത്രം മുഴുവന്‍ ഒഴിഞ്ഞു പോകാത്ത അവസ്ഥ.യോനിയിലൂടെ ഗര്‍ഭാശയം/മൂത്രാശയം താഴ്ന്നു വരുന്ന പോലെ അനുഭവപ്പെടുക, നടുവേദന, രാത്രിയില്‍ ഉറക്കം കെടുത്തുന്ന രീതിയിലുള്ള ഇടക്കിടെയുള്ള മൂത്രം ഒഴിക്കല്‍. കാരണങ്ങള്‍
- തുടര്‍ച്ചയായുള്ള പ്രസവം
- അമിതമായി ഭാരം ഉയര്‍ത്തുക
- കുനിഞ്ഞ് നിന്ന് ജോലി ചെയ്യുക.
- ഭാരം കൂടിയ കുഞ്ഞിനെ പ്രസവിക്കുക.
- കാലങ്ങളായുള്ള തുമ്മല്‍, ചുമ, അലര്‍ജി, ഉദരവേദന തുടങ്ങിയവക്ക് ചികിത്സിക്കാതിരിക്കുക
- വേണ്ട രീതിയിലുള്ള പ്രസവാനന്തര
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
കുന്തിച്ചിരുന്നും, കുനിഞ്ഞ് നിന്നുമുള്ള ജോലി ചെയ്യാതിരിക്കുക, കഠിനമായ തുമ്മല്‍, ചുമ എന്നിവ പെട്ടെന്ന് ചികിത്സിച്ച് ഭേദമാക്കുക (അടിവയറിലേക്കുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍), അമിത ഭാരം പൊക്കാതിരിക്കുക.മൂത്ര കടച്ചില്‍, മൂത്രചൂട്, മൂത്രപഴുപ്പ്/യു.റ്റി.ഐ
ലക്ഷണങ്ങള്‍: മൂത്രം ഒഴിക്കുമ്പോള്‍, അസഹ്യമായ വേദന, പുകച്ചില്‍ അല്ലെങ്കില്‍ എരിച്ചില്‍, ഇടക്കിടെയുള്ള മൂത്രശങ്ക, നിറ വ്യത്യാസം, രക്തത്തോട് കൂടിയ മൂത്രം, വിറ അല്ലെങ്കില്‍ കുളിരോട് കൂടിയുള്ള രാത്രി പനി. വളരെ തിരക്കേറിയ ഈ കാലഘട്ടത്തില്‍ വെള്ളം കുടിക്കാന്‍ സമയമില്ലായ്ക അല്ലെങ്കില്‍ മടി, വൃത്തിഹീനമായ ശൗചാലയങ്ങളില്‍ മൂത്ര വിസര്‍ജനം നടത്താനുള്ള മടി പ്രത്യേകിച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക്, പെണ്‍കുട്ടികളുടെ/സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ വന്ന വലിയ മാറ്റം (ജീന്‍സ് പോലുള്ള ഇറുകിയ വസ്ത്രം) തുടങ്ങിയവയാണ് ഇതിന്റെ പ്രധാന കാരണം.
ശ്രദ്ധിക്കേണ്ടത്
- വ്യക്തിപരമായ ശുചിത്വം & ലൈംഗികതയിലുള്ള ശുചിത്വം.
- ധാരാളമായി വെള്ളം കുടിക്കുക
- പഴം, പച്ചക്കറി ധാരാളം ഉപയോഗിക്കുക
- എരിവ്, പുളിവ്, ഇറച്ചി, മുട്ട, അച്ചാര്‍, തൈര്, എണ്ണ പലഹാരങ്ങള്‍ പാടെ ഒഴിവാക്കുക.
പ്രധാനമായും ഈ പ്രകൃതക്കാര്‍ ശരീരം ചൂടാകാതെ സൂക്ഷിക്കുകയാണ്
വേണ്ടത്. ബാര്‍ലിവെള്ളം, കൂവപ്പൊടി കാച്ചിയത്, ഏലക്കാപൊടി ചേര്‍ത്ത ഇളനീര്‍ ഒക്കെ കുടിക്കുന്നത് രോഗ ശമനത്തിന് നല്ലതാണ്.
ഈ രോഗാവസ്ഥയിലും ആയുര്‍വേദം ആദ്യം അനുശാസിക്കുന്നത് ഭക്ഷണ രീതിയിലും ജീവിത ശൈലിയിലും ഉള്ള വ്യത്യാസങ്ങളാണ്. ശരീരത്തെ തണുപ്പിക്കാനും പഴുപ്പിനെ ഇല്ലാതാക്കാനുമുള്ള ഒട്ടനവധി ആയുര്‍വേദ മരുന്നുകള്‍ ലഭ്യമാണ.് ഇതോടൊപ്പം മുകളില്‍ പറഞ്ഞ ചര്യകളും പാലിക്കേണ്ടതാണ്. മൂത്ര പരിശോധന, സ്‌കാനിംഗ് എന്നിവ രോഗ നിര്‍ണ്ണയം എളുപ്പമാക്കുന്നു.
വെള്ളപോക്ക്
യോനിയിലൂടെ വെളുത്ത് കൊഴുത്ത ദ്രാവകം സ്രവിക്കുന്ന അവസ്ഥയാണ് വെള്ളപോക്ക് അഥവാ അസ്ഥി ഉരുക്കം. ആര്‍ത്തവത്തോട് അനുബന്ധിച്ചും അണ്ഡോല്‍പ്പാദന സമയത്തും സ്ത്രീകളില്‍ ഇത് സാധാരണമാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ചൊറിച്ചില്‍, നിറവ്യത്യാസം (മഞ്ഞ, തൈര് പോലെ) ദുര്‍ഗന്ധത്തോട് കൂടി ഒക്കെ കാണുകയാണെങ്കിലേ ഇത് ഒരു രോഗാവസ്ഥയായി കണക്കാക്കേണ്ടതുള്ളൂ. അടുക്കളയില്‍ നിന്നേല്‍ക്കുന്ന ചൂട് അടിവയറില്‍ ആയതിനാല്‍ ശരീരത്തിന്റെ അമിതമായ ചൂട്, വ്യക്തി ശുചിത്വം ഇല്ലായ്ക, ആവശ്യാനുസരണം വെള്ളം കുടിക്കാതിരിക്കുക, എരിവ് പുളിവ് എന്നിവയുടെ അമിതോപയോഗം തുടങ്ങിയവ ഈ രോഗത്തിന് പ്രധാന കാരണങ്ങളാണ്. ക്ഷീണം, തളര്‍ച്ച, മെലിച്ചില്‍, ഉഷ്ണ സഞ്ചാരം, കാല്‍ കുഴച്ചില്‍, വയര്‍ കാളിച്ച തുടങ്ങിയവ. ഇതിന് ആധുനിക ചികിത്സാ സമ്പ്രദായത്തില്‍ വ്യക്തമായ ചികിത്സ കാണുന്നില്ല. രോഗാവസ്ഥ തന്നെ ടെക്‌സ്റ്റുകളില്‍ നാലു വരിയില്‍ ഒതുങ്ങുന്നു. ഒരുപക്ഷേ ഉഷ്ണമേഖലായ പ്രദേശങ്ങളില്‍ മാത്രം കാണുന്ന രോഗമായതുകൊണ്ട് പാശ്ചാത്യര്‍ ഇതു മനസിലാകാതെ പോയതാവാം കാരണം. അതൊരു രോഗമല്ല, ആരോഗ്യമുള്ള സ്ത്രീകളില്‍ കാണുന്നതാണ് എന്നാണ് അവര്‍ പറയാറുള്ളത്. അതുകൊണ്ട് തന്നെ ചികിത്സ വേണ്ടതില്ല എന്ന ഒരു ധാരണ സ്ത്രീകളില്‍ പടര്‍ന്നു. ആദ്യ കാലത്തു തന്നെ ചികിത്സിക്കാതെ രോഗം മൂര്‍ച്ഛിച്ച് അസാധ്യമായ അവസ്ഥയില്‍ എത്തിയ എത്രയോ രോഗികളെ കണ്ടിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ഇതിനു 'അസ്ഥി ഉരുക്കം' എന്ന പേരുണ്ട്. ഇത് പലപ്പോഴും പരിഹാസത്തിനും കാരണമാകുന്നു. 'അസ്ഥി ഉരുകുകയോ? അതെന്താ മെഴുകാണോ?' എന്നൊക്കെ ആധുനിക ചികിത്സകര്‍ ചോദിക്കാറുണ്ട്. എന്റെ അഭിപ്രായത്തില് 'അസ്ഥി മജ്ജ' ഉരുക്കം തന്നെയാണ് ഇത്. ഇതില്‍ എല്ലിനുള്ളില്‍ കുത്തിപറിക്കുന്ന വേദനയുള്ളതായി പറയാറുണ്ട്.രക്തം ഉല്‍പാദിക്കുന്നത് മജ്ജയില്‍ നിന്നാണല്ലോ. ശരീരത്തിന്റെ അമിത ഉഷ്ണം കാരണം ചുവന്ന രക്താണുക്കള്‍ക്കൊപ്പം വെളുത്ത രക്താണുക്കള്‍ മജ്ജയില്‍ നിന്നും കലരുന്നു. ഈ അവസ്ഥയില്‍ രക്തപരിശോധന നടത്തിയാല്‍ ഡബ്ല്യൂ.ബി.സി/ശ്വേതരക്താണുക്കള്‍ കൂടുതലായി കാണാറുണ്ട്. ഇതു ശരീരം പുറം തള്ളുന്നത് മൂത്രത്തിലൂടെയാണ്. കട്ടിയുള്ളതും കൊഴുപ്പുള്ളതുമായ ദ്രാവകം ആയതിനാല്‍ കുറേശ്ശെ ഒലിച്ചുകൊണ്ട് യോനിയിലൂടെ വരുന്നതാവാം. അതുകൊണ്ടായിരിക്കാം ശക്തമായ മൂത്രകടച്ചിലും ഉണ്ടാകുന്നത്. ഇതിന് ശരീരോഷ്ണം കുറക്കുന്ന വിവിധ തരം ഔഷധങ്ങളും, ശീതവീര്യമുള്ള ഔഷധങ്ങള്‍ അല്ലെങ്കില്‍ തൈലങ്ങള്‍ കൊണ്ട് പിഴിച്ചില്‍ പോലുള്ള ചികിത്സയും ക്ഷാളനവും നടത്തിയാല്‍ വളരെ പെട്ടെന്ന് കുറയാറുണ്ട്. വേണ്ട സമയത്ത് ചികിത്സ നടത്താതിരുന്നാല്‍ ജീവഹാനിക്ക് വരെ സാധ്യതയുണ്ട്.വന്ധ്യത
ഇന്നത്തെ ഏറ്റവും പ്രധാനമായ ചിന്താവിഷയം, വന്ധ്യത പൊതുവെ സ്ത്രീയ്ക്കും പുരുഷനു ഒരുപോലെ ബാധിക്കുന്ന ഒരു നിര്‍ഭാഗ്യമാണ്. എന്നാല്‍ സമൂഹം ഈ കുറവ് സ്ത്രീയുടെ മേല്‍ മാത്രം ആയി ആരോപിക്കപെടാറാണ് പതിവ്. എന്നാല്‍ ഇതില്‍ രണ്ട് പേര്‍ക്കും ഒരുപോലെ പങ്കുണ്ട്.വന്ധ്യത-സ്ത്രീകളില്‍
കാരണങ്ങള്‍- അണ്ഡാശയത്തില്‍ ഉല്‍പ്പാദിക്കപ്പെടുന്ന അണ്ഡം വളര്‍ച്ച പ്രാപിച്ച് വേണ്ട സമയത്ത് അണ്ഡവാഹിനിയില്‍ എത്താത്ത അവസ്ഥ
- യോനീ ദോഷങ്ങള്‍
- ആര്‍ത്തവ ദോഷങ്ങള്‍
- അണ്ഡവാഹിനി കുഴലുകളിലെ അണുബാധ
- മുകളില്‍ പ്രതിപാദിച്ച പി സി ഒ എസ്, ഫൈബ്രോയ്ഡ്, അഡിനോമയോസിസ്, ഡി യു ബി, എന്റോ മെട്രിയോസിസ്
- ഹോര്‍മോണ്‍ തകരാറുകള്‍
കാരണങ്ങളില്‍ ചിലത്
ആയുര്‍വേദത്തില്‍ സ്ത്രീരോഗങ്ങള്‍ക്ക് പൊതുവായ ചില കാരണങ്ങള്‍ പറയുന്നുണ്ട്.വീട്ടില്‍ നടക്കുന്ന പുണ്യകര്‍മ്മങ്ങളിലോ, അമ്പലത്തിലോ പള്ളികളിലോ നടക്കുന്ന കര്‍മ്മങ്ങളിലോ സംബന്ധിക്കാനാവാതെ വരുന്ന ആര്‍ത്തവ അശുദ്ധി തടയാനായി പലരും അതു നീട്ടിവെക്കാന്‍ മരുന്നുകള്‍ കഴിക്കാറുണ്ട്. ഇത് സ്വാഭാവികമായ പ്രക്രിയകളില്‍ വ്യത്യാസം വരുത്തുന്നതിനാല്‍ ചില ഹോര്‍മോണ്‍ ഉല്‍പാദനത്തില്‍ വ്യത്യാസമുണ്ടാവാം. അതു ഗര്‍ഭധാരണത്തെ നീട്ടിവെക്കാം.
വേഗങ്ങളെ തടുക്കല്‍-വിശപ്പ്, ദാഹം, മൂത്രം, മലം, തുമ്മല്‍, ചുമ, എക്കിള്‍, ഛര്‍ദ്ദി, അധോവായു, കോട്ടവായ, കണ്ണുനീര്‍ തുടങ്ങിയവയൊക്കെ വേഗങ്ങള്‍ എന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. ഇവയെ ഉണ്ടാക്കരുത് അല്ലെങ്കില്‍ ഇവയെ തടയരുത് എന്നാണ് അനുശാസിക്കുന്നത്. ഓരോന്നിനും ഓരോതരം രോഗങ്ങളുണ്ടാവാന്‍ സാധ്യതയും പറയുന്നു.വന്ധ്യതയില്‍, കാരണം എന്താണ് എന്നു കണ്ടെത്തി അതിനെ ചികിത്സിച്ചു ഭേദമാക്കണം, അതുവഴി തന്നെ ഗര്‍ഭദാരണം സാധ്യമാകും.
വിദ്യാര്‍ത്ഥികളും ജോലിക്കാരുമൊക്കെ വൃത്തിയുള്ള ശുചിമുറി കിട്ടാത്തതിനാല്‍ ഈ വേഗങ്ങളെ തടഞ്ഞു നിര്‍ത്താന്‍ നിര്‍ബന്ധിതരാവുകയാണ്. ഇതു വളരെ അപകടകരമായി വളര്‍ന്നു വരുന്നു. ഒപ്പം വെള്ളം കുടിക്കാന്‍ പേടിയും തോന്നാം, മൂത്രം തടഞ്ഞാല്‍ അത് ശരീര ഊഷ്മാവിനാല്‍ ആവി രൂപത്തില്‍ മുകളിലേക്ക് കയറി ഗര്‍ഭാശയത്തിലോ അണ്ഡവാഹിനി കുഴലുകളിലോ, അണ്ഡാശയത്തിലോ നീര്‍ക്കെട്ട് പോലെ വന്ന് നീര്‍ക്കുമിളകളാവുന്നു, ഇത് തുടര്‍ന്ന് സിസ്റ്റ് അല്ലെങ്കില്‍ ഫൈബ്രായ്ഡ് ആയി മാറുന്നു. ഒരു കണിക ശുദ്ധജലം ചിപ്പിക്കുള്ളില്‍ മുത്തായി മാറുന്നപോലെ അണ്ഡവാഹിനി കുഴലുകളില്‍ തടസമുണ്ടാക്കി അത് ഗുന്മന്‍ എന്ന വായു ക്ഷോഭമുണ്ടാക്കുന്നു. അതുവഴി അണ്ഡത്തിന്റെ പ്രവാഹത്തിനു തടസമോ വൈകിക്കുകയോ ചെയ്ത് വന്ധ്യതയും ഉണ്ടാക്കുന്നു.

No comments:
Post a Comment